Connect with us

Gulf

സഊദിയില്‍ വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നല്‍കും

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ മുഴുവന്‍ വിദേശികളുടെയും ഇഖാമ, റി എന്‍ട്രി, സന്ദര്‍ശക വിസകള്‍ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നല്‍കും. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം കുടുങ്ങിപ്പോയ രാജ്യത്തിനകത്തും പുറത്തുമുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഇത്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഇളവുകള്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയമാണ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്. തൊഴില്‍ കാലാവധി കഴിഞ്ഞവര്‍ക്കും ഫൈനല്‍ എക്‌സിറ്റ് വിസയുള്ളവര്‍ക്കും സന്ദര്‍ശക വിസയിലെത്തിയവര്‍ക്കും നിലവിലെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ഓണ്‍ലൈന്‍ വഴി പുതുക്കി പുതുക്കാന്‍ സാധിക്കും.

വിദേശികളുടെ കീഴിലുള്ള ആശ്രിതരുടെ ഇഖാമ കാലാവധിയും മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിക്കും. ഏപ്രില്‍ ആദ്യ വാരത്തിലാണ് രാജ്യത്ത് ആദ്യമായി മൂന്ന് മാസത്തേക്ക് ഇഖാമ സൗജന്യമായി പുതുക്കി നല്‍കിയത്. ഇതിന്റെ കാലാവധി ഈ ആഴ്ച അവസാനിക്കാനിരിക്കെയാണ് പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ തീരുമാനം വന്നത്.