Connect with us

National

താജ്മഹല്‍ തുറക്കാനൊരുങ്ങി യു പി സര്‍ക്കാര്‍

Published

|

Last Updated

ആഗ്ര| മൂന്ന്മാസത്തെ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട താജമഹല്‍ നാളെ തുറക്കുമെന്ന് യു പി സര്‍ക്കാര്‍. മാസ്‌ക് നിര്‍ബന്ധമാക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും ചെയ്താണ് താജ്മഹല്‍ തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു ദിവസം 5,000 സന്ദര്‍ശകരെ മാത്രമെ അനുവദിക്കു. രണ്ട് ഗ്രൂപ്പുകളായി മാത്രമായിരിക്കും സന്ദര്‍ശനം. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും അണുനശീകരണം നടത്തും. കൂടാതെ സാമൂഹിക അകലം മറ്റ് ആരോഗ്യ പ്രോട്ടോക്കോളുകള്‍ എന്നിവ നടപ്പാക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു.

ഇന്ത്യയില്‍ കൊറോണ കേസ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് താജ്മഹലും മറ്റ് ചരിത്രസ്മാരകളും വിനോദസഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ തുറന്ന് കൊടുക്കുന്നത്.

ഞായറാഴ്ച ഇന്ത്യയില്‍ റെക്കോര്‍ഡ് കേസാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 24000കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് ആഗ്രയിലാണ്.

അതേസമയം, താജിന് ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം കണ്ടെയ്ന്‍മെന്റ് സോണാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ജില്ലാ ഭരണകൂട ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരം ഗുരുതരമായ സ്ഥിതി വിശേഷം നിലനില്‍ക്കുന്ന സമയത്താണ് സര്‍ക്കാര്‍ താജ്മഹല്‍ തുറക്കാനൊരുങ്ങുന്നത്. താജിന് ചുറ്റുമുള്ള ഭാഗങ്ങളെല്ലാം അടച്ചിട്ടതിനാല്‍ ഇവിടെ സന്ദര്‍ശകരെ പ്രതിക്ഷിക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest