Connect with us

Kerala

അട്ടപ്പാടിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു

Published

|

Last Updated

പാലക്കാട് | അട്ടപ്പാടിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറക്കടുത്താണ് അഞ്ചുവയസ് പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ കഴിഞ്ഞ ദിവസം അവശനിലയില്‍ കണ്ടെത്തിയത്.

വായില്‍ ഗുരുതര പരുക്കേറ്റ് അവശനിലയിലായിരുന്ന ആനക്ക് ദിവസങ്ങളായി ഭക്ഷണമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മയക്ക് വെടി വെച്ച് വീഴ്ത്തി ചികിത്സ നടത്താന്‍ നീക്കം നടക്കവെ
ശനിയാഴ്ച രാവിലെ ചരിയുകയായിരുന്നു. ആനക്ക് പരുക്കേറ്റത് എങ്ങനെ എന്നതിനെ കുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി.

Latest