Connect with us

Gulf

ദുബൈയിൽ തുറക്കുന്നത് 770 മസ്ജിദുകൾ

Published

|

Last Updated

ദുബൈ | ദുബൈയിൽ ഇന്ന് വീണ്ടും തുറക്കുന്നത് 770 മസ്ജിദുകൾ. ദുബൈ ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് പട്ടിക തയാറാക്കിയിട്ടുണ്ട്. ഈ മസ്ജിദുകളിൽ അണുനശീകരണം പൂർത്തിയായി.
നിയന്ത്രണങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് വിശ്വാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഹത്തയിൽ 25, അൽ ലിസെയ്‌ലിയിൽ 13, അൽ ഫക്കായിൽ രണ്ട്, അൽ ഹബാബ് 1, 2 പ്രദേശങ്ങൾ 12, അൽ മർമൂമിൽ നാല്, നാദ് അൽ ശിബയിൽ ആറ്, ജബൽ അലി അഞ്ച്, ജുമൈറയിൽ ഒമ്പത്, അൽ ജദ്ദാഫിൽ അഞ്ച്, അവീർ പ്രദേശത്ത് 20 മസ്ജിദുകൾ തുറക്കും.
ഖിസൈസിൽ മൊത്തം 19 മസ്ജിദുകൾ തുറക്കും. നഹ്ദയിൽ എട്ട്, വാദി അൽ അമർദിയിൽ ഏഴ്, ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ അഞ്ച്, അൽ റാശിദിയയിൽ 24, ഗർഹൂദിൽ അഞ്ച്, ബർഷ രണ്ടിലും മൂന്നിലും 13, അൽ ബർഷ (തെക്ക്) 4, അൽ സുഫൗവിലെ മൂന്ന്, 29 അൽ ഖൂസ് 1, 2, നാല്, ഉമ്മു അൽ ഷീഫ്അ ഞ്ച്, അൽ മനറ ഒമ്പത്, ഉമ്മ് സുഖീം 30, അൽ സഫ 1, 2 എന്നിവയിൽ ഒമ്പത്, അൽ വാസലിൽ ഒമ്പത്, ജുമൈറ 2, 3 എന്നിവയിൽ 18, സബീൽ 1, 2 എന്നിവിടങ്ങളിൽ ഏഴ്.
നാദ് അൽ ഹംറിൽ 11, അൽ ഖവാനീജ് ഒന്നിലും രണ്ടിലും 31, അൽ മിഷാർ ഒന്നിലും രണ്ടിലും 31, മിർദിഫിൽ എട്ട്, അൽ വർഖ 27, വർഖ രണ്ടിലും മൂന്നിലും 4, ഊദ് അൽ മുത്തീന ഒന്നിലും രണ്ടിലും 14, മുഹൈസ്ന 14, അബു ഹെയ്ലിൽ 14 ഹോർ അൽ അൻസിൽ 14.

പള്ളികളുടെ വിശദാംശങ്ങൾ ഐഎസിഡി വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

Latest