Connect with us

International

ലോകത്തെ "കാണാതാകുന്ന പെൺകുട്ടി"കളിൽ 45.8 ദശലക്ഷം ഇന്ത്യയിൽ നിന്നുള്ളവർ: യു എൻ

Published

|

Last Updated

ജനീവ| കഴിഞ്ഞ 50 വർഷത്തിനിടെ ലോകത്തെ 142.6 ദശലക്ഷം കാണാതായ പെൺകുട്ടികളിൽ 45.8 ദശലക്ഷം പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് യു എൻ റിപ്പോർട്ട്. ആഗോളതലത്തിൽ ഇക്കാര്യത്തിൽ ഒന്നാമതുള്ള ചൈനക്ക് തൊട്ടുപുറകിലാണ് ഇന്ത്യയുടെ സ്ഥാനം. “കാണാതാകുന്ന പെൺകുട്ടികൾ” എന്നാൽ പ്രസവാനന്തരവും പ്രസവത്തിന് മുമ്പുള്ളതുമായ ലിംഗ തിരഞ്ഞെടുപ്പിന്റെ വർധന കാരണം നിശ്ചിത തീയതികളിൽ ജനസംഖ്യയിൽ നിന്ന് കാണാതായവർ എന്നാണ് അർഥമാക്കുന്നത്.

കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കാണാതായ പെൺകുട്ടികളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചെന്ന് ലോക ഓർഗനൈസേഷന്റെ ലൈംഗിക, പ്രത്യുത്പാദന, ആരോഗ്യ ഏജൻസിയായ പോപ്പുലേഷൻ ഫണ്ട് (യു എൻ എഫ് പി എ) ഇന്ന് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ 2020 റിപ്പോർട്ടിൽ പറയുന്നു. അതായത്. 1970 ലെ കണക്ക് പ്രകാരം 61 ദശലക്ഷമായിരുന്നു ലോകത്ത് കാണാതാകുന്ന പെൺകുട്ടികളുടെ എണ്ണം, എന്നാൽ 2020ൽ 142.6 ദശലക്ഷമായി ഉയർന്നു. 2020ലെ കണക്കനുസരിച്ച് ചൈനയിൽ 72.3 ദശലക്ഷം പെൺകുട്ടികളെ കാണാതായപ്പോൾ ഇന്ത്യയിൽ 45.8 ദശലക്ഷം പേരെയാണ് കാണാതായത്.

2013നും 2017നും ഇടയിൽ ഓരോ വർഷവും ഇന്ത്യയിൽ ഏകദേശം 4,60,000 പെൺകുട്ടികളെ കാണാതായിട്ടുണ്ട്. ജനനശേഷമുള്ള മരണനിരക്ക് മാത്രം മൂന്നിലൊന്ന് വരും. ഒരു വിശകലനം അനുസരിച്ച് മൂന്നിൽ രണ്ട് ശതമാനം പെൺകുട്ടികളെ കാണാതാകുന്നതിന് പിന്നിലും ലിംഗ പക്ഷപാതപരമായ തിരഞ്ഞെടുപ്പ് പ്രധാന പങ്ക് വഹിക്കുന്നു.

ഈ തിരഞ്ഞെടുപ്പ് മൂലം ലോകമെമ്പാടും കാണാതാകുന്ന 1.2 ദശലക്ഷം മുതൽ 1.5 ദശലക്ഷം വരെ പെൺജനനങ്ങളിൽ 90-95 ശതമാനവും ഓരോ വർഷവും ഏറ്റവും കൂടുതൽ ജനനം നടക്കുന്ന ചൈനയിലും ഇന്ത്യയിലുമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

---- facebook comment plugin here -----

Latest