Connect with us

National

മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ സാജിദ് ഐ എസ് ഐയുടെ സംരക്ഷണയിലെന്ന് സൂചന

Published

|

Last Updated

സാജിദ് മിർ പ്ലാസ്റ്റിക് സർജറിക്ക് മുമ്പും ശേഷവും

ന്യൂഡല്‍ഹി| ഇന്ത്യ ആവശ്യപ്പെടുന്ന രണ്ട് തീവ്രവാദികള്‍ പാകിസ്ഥാനിലുണ്ടെന്ന് റിപ്പോര്‍ട്ട്. മുംബൈ ആക്രണണത്തിന്റെ സൂത്രധാരന്‍ സാജിദ് മിറും 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ ജയ്‌ഷെ ഇ മൊഹമ്മദ് തലവന്‍ മസൂദ് അസറുമാണ് പാകിസ്ഥാനിലുണ്ടെന്ന തരത്തില്‍ യു എസ് റിപ്പോര്‍ട്ട് പുറത്ത് വന്നത്.

പാകിസ്ഥാനില്‍ ഇവരുടെ സാന്നിധ്യം ഇല്ലെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് വാദിക്കുമ്പോഴും ഇരുവരും ഐ എസ് ഐയുടെ ഉയര്‍ന്ന സംരക്ഷണയിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കന്‍ പൗരനായ ഡേവിഡ് ഹെഡ്‌ലിയുടെ വലംകൈയ്യായ സാജിദ് മിര്‍ ലഹോറിലെ ഗന്ധാ നള പ്രദേശത്താണ് താമസിക്കുന്നത്. 44കാരനായ മിറിന്റെ തലക്ക് 5 മില്യണ്‍ യു എസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

2010വരെ ലഷ്‌കറ ഇ ത്വയിബ നേതാവ് സാക്കിര്‍ റഹ്മാന്‍ ലഖ്വിയുടെ സുരക്ഷാ ഉത്തരവാദിത്വം വഹിച്ചിരുന്ന മിര്‍ വിദേശത്ത് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനും പാകിസ്ഥാനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങങ്ങളില്‍ പരിശീലനം നല്‍കുന്നതിനും നേതൃത്വം നല്‍കിയിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം മിറിനെ നിരക്ഷിക്കുമ്പോള്‍ ഐ എസ് ഐ മിറിന് സംരക്ഷണം ഒരുക്കുകയാണ്. രാഷട്രതലവന്‍മാര്‍ക്ക് നല്‍കുന്ന സംരക്ഷണമാണ് മിറിന് നല്‍കുന്നത്. മുംബൈ ആക്രമണത്തിന് ശേഷം ഇയാള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു.

അതേപോലെ തന്നെ 2016ലെ പത്താന്‍കോട്ട് വ്യോമാക്രമണവും 2019ലെ പുല്‍വാമ ആക്രണവും നടത്തിയ മസൂദ് അസര്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് താമസിക്കുന്നത്. ഇന്ത്യയെ ആക്രമിക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. 2012ല്‍ സാജിദ് മിറിനെയും 2019ല്‍ മസൂദ് അസറിനെയും ആഗോള ഭീകരന്‍മാരായി പ്രഖ്യാപിച്ചിരുന്നു.

Latest