Connect with us

National

ആ മഹത്തായ നേതാക്കള്‍ക്കായി തങ്ങള്‍ ആഗ്രഹിക്കുന്നു: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്രസര്‍ക്കാറിനെതിരേ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് വീണ്ടും കോണ്‍ഗ്രസ് രംഗത്ത്. രുകാലത്ത് ഇന്ത്യക്ക് ധൈര്യവും ധീരരുമായ നേതാക്കളുണ്ടായിരുന്നു. ഒരിക്കലും ഭീഷണിയില്‍ പേടിക്കാത്ത എതിരാളികളില്‍ നിന്ന് പിന്‍മാറാത്ത നേതാക്കള്‍. ഇന്ന് നമ്മുടെ സര്‍ക്കാര്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് വഴങ്ങികൊടുക്കുമ്പോള്‍ ആ മഹത്തായ നേതാക്കള്‍ക്കും അവര്‍ നിര്‍മിച്ച ഇന്ത്യക്കുമായി തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ട്വീറ്റ് ചെയ്തു.

60കളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനക്ക് നല്‍കിയ മറുപടിയുടെ വീഡിയോയും ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇത് വരും വര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.

ഈ മാസം 15ലെ സംഭവത്തിന് ശേഷം കേന്ദ്രസര്‍ക്കാറിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്. ലഡാക്ക് സംഘര്‍ഷത്തിന് ശേഷം ഇന്ത്യയിലെ ഒരുതരി ഭൂമി പോലും ചൈന എടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനെയെ കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു. ഇന്ത്യന്‍ പ്രദേശം ചൈനക്ക് അടിയറവ് വെച്ചെന്നും അവര്‍ ആരോപിച്ചിരുന്നു.

---- facebook comment plugin here -----

Latest