Connect with us

Covid19

വീടണയാന്‍ കൂടെയുണ്ട്; ഐ സി എഫ് ഖത്വര്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് പുറപ്പെട്ടു

Published

|

Last Updated

ദോഹ | കൊവിഡ് ദുരന്ത കാലത്തു പ്രവാസത്തിന്റെ അഭയമായി മാറി ഖത്വര്‍ ഐ സിഎഫ്. നാട്ടിലെത്താന്‍ കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി ഐ സി എഫിന്റെ ചാര്‍ട്ട് ചെയ്ത രണ്ടു വിമാനങ്ങള്‍ 352 യാത്രക്കാരുമായി ഇന്ന് കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങും. സാമ്പത്തികമായി കടുത്ത വിഷമമനുഭവിക്കുന്ന നിശ്ചിത എണ്ണം യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റും, പ്രയാസപ്പെടുന്നവര്‍ക്കു ടിക്കറ്റ് നിരക്കില്‍ ഇളവും നല്‍കിയാണ് ഐ സി എഫ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്.

ഓണ്‍ലൈന്‍ രെജിസ്‌ട്രേഷനിലൂടെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകര്‍ നേരിട്ട് വിളിച്ച് ഏറ്റവും അര്‍ഹരായ യാത്രക്കാരെ തിരഞ്ഞെടുക്കുകയായിരുന്നു. രോഗികള്‍, വയോധികര്‍, ഗര്‍ഭിണികള്‍, ഓണ്‍ അറൈവല്‍, ബിസിനസ് വിസയില്‍ വന്ന് വിസാ കാലാവധി തീര്‍ന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ് വിമാനങ്ങളിലുള്ളത്. യാത്രക്കാര്‍ക്ക് ആവശ്യമായ കോവിഡ് സേഫ്റ്റി ഉപകരണങ്ങള്‍, റിഫ്രഷ്‌മെന്റ് എന്നിവ ഐ സി എഫ് വിതരണം ചെയ്തു. യാത്രയിലും നാട്ടിലും പാലിക്കേണ്ട കൊവിഡ് മുന്‍കരുതലുകള്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ യാത്രക്കാരെ അറിയിച്ചു.

ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ ഐ സി എഫ് ഒരുക്കുന്ന ചാര്‍ട്ടേഡ് വിമാനത്തിന് ആവശ്യമായ അനുമതി നല്‍കി സഹായിച്ച കേന്ദ്ര, കേരള സര്‍ക്കാറിനും ഇന്ത്യന്‍ എംബസ്സി, നോര്‍ക്ക അധികാരികള്‍ക്കും ഐ സി എഫ് നാഷണല്‍ നേതാക്കള്‍ നന്ദി അറിയിച്ചു. പ്രമുഖ ട്രാവല്‍ ഓപ്പറേറ്ററായ അക്ബര്‍ ട്രാവല്‍സുമായി സഹകരിച്ചാണ് ഐ സി എഫ് ഖത്വര്‍ വിമാനം ചാര്‍ട്ട് ചെയ്യുന്നത്.

Latest