Ongoing News
കര്‍ണാടക മന്ത്രിയുടെ ഭാര്യക്കും മകള്‍ക്കും കൊവിഡ്

ബെംഗളൂരു | കര്‍ണാടക മെഡിക്കല്‍ എഡ്യുക്കേഷന്‍ മന്ത്രി കെ സുധാകറിന്റെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും കൊവിഡ്. മന്ത്രി സുധാകര്‍ തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. എന്റെ കുടുംബാംഗങ്ങളുടെ കൊവിഡ് ടെസ്റ്റ് റിസല്‍ട്ട് പുറത്തുവന്നിരിക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, എന്റെ ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ് പോസിറ്റീവാണ്. ഇവര്‍ ചികിത്സയിലാണ് എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
തന്റെ രണ്ട് ആണ്‍മക്കളുടേയും സാമ്പിള്‍ പരിശോധിച്ചിരുന്നെങ്കിലും രണ്ട് പേരുടേയും റിസള്‍ട്ട് നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ചയാണ് സുധാകറിന്റെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചത്.
---- facebook comment plugin here -----