International
മുംബൈ ഭീകരാക്രണ കേസിലെ സുത്രധാരന്‍ യു എസില്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍| 2008ലെ മുംബൈ ഭീകരവാദ ആക്രമണത്തിന്റെ സൂത്രധാരനില്‍ ഒരാളായ പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹ്വുര്‍ റാണ അമേരിക്കയില്‍ അറസ്റ്റിലായി. 59കാരനായ തഹ്‌വൂർ റാണെയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലോസ് ആഞ്ചലസില്‍ വെച്ച് ഇയാലെ പോലീസ് അറസ്റ്റ് ചെയ്തത്.
മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊവിഡ് പോസീറ്റീവ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് 59കാരനായ തഹ്‌വൂർ റാണയെ അടുത്തിടെ ജയില്‍ മോചിതനാക്കിയിരുന്നു. തഹ്‌വൂറിനെ ഇന്ത്യക്ക് കൈമാറണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യു എസ് വീണ്ടും ഇയാളെ ഈ മാസം 10ന് അറസ്റ്റ് ചെയ്തത്.
മുംബൈ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ ഒളിച്ചുകഴിയുകയായിരുന്നു തഹ്‌വൂർ . 1997ല്‍ ഇന്ത്യന്‍ ഗവര്‍ണമെന്റ് ഒപ്പുവെച്ച ഉഭയകക്ഷി കൈമാറ്റ ഉടമ്പടി പ്രകാരം തഹ്‌വൂറിനെ ഇന്ത്യക്ക് കൈമാറുന്നതിനും തടങ്കലില്‍ വെയ്ക്കുന്നതിനും അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണി ജനറല്‍ ജോണ്‍ ജെ ലുലിജിയന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. യു എസ് ജില്ലാ ജഡ്ജി ജ്വാക്വലീന്‍ ചൂലിജിയാന്‍ ഈ കേസ് ജൂണ്‍ 30ലേക്ക് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.
ഇയാള്‍ക്കെതിരെ ഇന്ത്യ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതായി ലുലിജിയാന്‍ പറഞ്ഞു. 2018 ആഗസ്റ്റില്‍ ഇന്ത്യന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക കോടതിയാണ് ഇയാള്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.