Connect with us

Covid19

കോവിഡ് 19: സഊദിയില്‍ 45 മരണം; 4,301 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

ദമാം | സഊദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 4,301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചികിത്സയില്‍ കഴിയുകയായിരുന്ന 45 പേര്‍ മരണപ്പെടുകയും ചെയ്തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹഫൂഫ് 430 , ജിദ്ദ 384 , മക്ക 305 ദമാം 167, അല്‍ ഖത്തീഫ് 180, അല്‍മുബറസ് 145, മദീന 104, തായിഫ് 203, അല്‍ കോബാര്‍ 153 തുടങ്ങിയ 104 നഗരങ്ങളിലാണ് പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 1,091 പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളില്‍ 53,344 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 1,941 പേരുടെ നില ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

വെള്ളിയാഴ്ച 45 പേരുടെ മരണം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം 1,184 ആയി ഉയര്‍ന്നു.