Connect with us

International

കൊറോണാ വൈറസ് പ്രതിരോധം; അണുനാശിനി തുരങ്കം നിർമിച്ച് വ്ളാഡ്മിർ പുടിൻ

Published

|

Last Updated

മോസ്‌കോ| അണുനാശിനി തുരങ്കം നിർമിച്ച് കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നേടി റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ. വീടിനോട് ചേർന്ന് ഒരു അണുനാശിനി തുരങ്കം നിർമിച്ചാണ് അദ്ദേഹം കൊറോണ വൈറസിനെ പ്രതിരോധിച്ചത്. വസതിയിൽ സന്ദർശിക്കാൻ വരുന്ന മോസ്‌കോയ്ക്ക് അകത്തുള്ളവരും പുറത്തു നിന്ന് വരുന്നവരും ഈ തുരങ്കം കടന്ന് വേണം വരാനും പോകാനും. ആർ ഐ എ വാർത്താ ഏജൻസിയാണ് ചൊവ്വാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.

പെൻസ നഗരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ കമ്പനിയാണ് തുരങ്കം നിർമിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ നോവൊ ഒഗാരിയോവൊ വസതിക്ക് സമീപമാണ് തുരങ്കം സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ സന്ദർശകരെ സ്വീകരിക്കും. മുഖംമൂടി ധരിച്ച ആളുകൾ ഇതുവഴി കടന്നുപോകുമ്പോൾ സീലിംഗിൽ നിന്ന് അണുനാശിനി തളിക്കുമെന്ന് ആർ ഐ എ പ്രസിദ്ധീകരിച്ച തുരങ്കത്തിന്റെ പ്രവർത്തന രീതിയിൽ പറയുന്നു.

റഷ്യയിൽ ഇതുവരെ 500,00 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 7,284 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇവടെ മരണനിരക്ക് കുറവാണ്. ബ്രസീലിനും യു എസിനും ശേഷം രോഗബാധിതരുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് റഷ്യ.

---- facebook comment plugin here -----

Latest