Kerala
കൈതച്ചക്കയിൽ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

കൊല്ലം| പത്തനാപുരം കറവൂരിൽ കൈതച്ചക്കയിൽ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കറവൂർ സ്വദേശികളായ രഞ്ജിത്, അനിമോൾ, ശരത് എന്നിവരരെയാണ് വനം വകുപ്പ് പിടികൂടിയത്. സംഭവം കൊലപാതകമെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. അവശനിലയിലായിരുന്ന ആന വനത്തിലേക്ക് തിരികെ കയറിയെങ്കിലും ചരിയുകയായിരുന്നു.
കറവൂരിൽ ഏപ്രിൽ 11 നാണ് ആനയെ അവശനിലയിൽ കണ്ടെത്തിയത്. വായിൽ വ്രണമുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് മുറിവുണ്ടായതെന്ന് തെളിഞ്ഞതോടെയാണ് വനംവകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. കേസിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. സ്ഥിരം മൃഗവേട്ട നടത്തുന്നവരാണിവർ.
---- facebook comment plugin here -----