Connect with us

Kerala

വര്‍ഗീയ പരാമര്‍ശം: മേനകാ ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു

Published

|

Last Updated

മലപ്പുറം | പാലക്കാട് ജില്ലയില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ വിഷയത്തില്‍ മനേകാ ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഐ പി സി 153 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിനാണ് വിഷയം സംബന്ധിച്ച് പരാതി ലഭിച്ചത്. തുടര്‍ന്ന് എസ് പി മലപ്പുറം സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പരാതി സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മലപ്പുറം എസ് ഐ. സംഗീത് പുനത്തില്‍ അറിയിച്ചു.

Latest