Kerala
കാസര്‍കോട് പശുവിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ സഹോദരങ്ങള്‍ മരിച്ചു


പ്രതീകാത്മക ചിത്രം
കാസര്‍കോട് | കുമ്പളയില്‍ രണ്ട് സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു. ധര്‍മ്മത്തടുക്ക സ്വദേശികളായ നാരായണന്‍ (45), ശങ്കര്‍ (35) എന്നിവരാണ് മരിച്ചത്. കിണറ്റില്‍ വീണ പശുക്കുട്ടിയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. പശുവിനെ രക്ഷിക്കാനായി കിണറ്റില്‍ ആദ്യം ഇറങ്ങിയ ശങ്കര്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു നാരായണന്‍ .നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചു. ഇരുവരും ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----