National
ഉം പുന്‍: രക്ഷാപ്രവര്‍ത്തനത്തിന് ബംഗാളില്‍ സൈന്യം ഇറങ്ങി

കൊല്‍ക്കത്ത | ഉം പുന്‍ ചുഴലിക്കാറ്റ് കടുത്തനാശം വിതച്ച പശ്ചിമബംഗാളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആവശ്യം പരിഗണിച്ചാണ് സൈനികരുടെ അഞ്ച് കമ്പനി സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം അയച്ചത്.
എന്‍ഡിആര്‍എഫിന്റെ 10 കമ്പനി ടീമിനെയും സംസ്ഥാനത്ത് അധികമായി വിന്യസിച്ചു. ഉം പുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ അയക്കണമെന്ന് മമത പ്രധാനമന്ത്രിയോട് ഭ്യര്‍ഥിച്ചിരുന്നു
---- facebook comment plugin here -----