Connect with us

Kerala

മദ്യ വില്‍പ്പനക്ക് മാര്‍ഗരേഖ പുറത്തിറക്കി; ആപ്പിന് നല്‍കുന്നത് 2,83,000 രൂപ മാത്രമെന്ന് എക്‌സൈസ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മദ്യവില്‍പ്പന സംബന്ധിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ മാര്‍ഗരേഖ പുറത്തിറക്കി. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും വില്‍പ്പന. ഒരു സമയം ടോക്കണുള്ള അഞ്ചു പേര്‍ക്ക് മാത്രമെ മദ്യം വാങ്ങുവാന്‍ അനുമതി നല്‍കും.

ഒരു തവണ മദ്യം വാങ്ങിയ ആള്‍ക്ക് ് നാലു ദിവസം കഴിഞ്ഞെ മദ്യം വാങ്ങാന്‍ അനുമതി നല്‍കു. മദ്യവില്‍പ്പന രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

അതേ സമയം മദ്യം വില്‍ക്കാനുള്ളബെവ് ക്യൂ മൊബൈല്‍ ആപ്പിന് ഒരു വര്‍ഷത്തേക്ക് നല്‍കുന്നത് 2,83,000 രൂപ മാത്രമെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. എസ് എം എസ് ചാര്‍ജ് ആയ 50 പൈസ ഈടാക്കുന്നത് ബെവ്‌കോയാണ്. ഉപഭോക്താക്കള്‍ക്ക് വരുന്ന മൂന്ന് എസ്എംഎസുകളുടെ ചാര്‍ജ് ആയാണ് ഈ തുക ഈടാക്കുന്നതെന്നും വകുപ്പ് വ്യക്തമാക്കി. അഞ്ചുലക്ഷം വരെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍നിന്നുള്ള സംരംഭങ്ങള്‍ക്ക് ടെന്‍ഡര്‍ വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു

---- facebook comment plugin here -----

Latest