Connect with us

Gulf

കലാലയം റീഡിംഗ് ചാലഞ്ച്; രിസാല സ്റ്റഡി സര്‍ക്കിള്‍ പതിനായിരം ഭവനങ്ങളില്‍ 'റീഡ് ഷെല്‍ഫ്' ഒരുക്കുന്നു

Published

|

Last Updated

ജിദ്ദ | ആര്‍ എസ് സി കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫിലെ പതിനായിരം ഭവനങ്ങളില്‍ “റീഡ് ഷെല്‍ഫ്” ഒരുക്കുന്നു . “വായനയുടെ വസന്തം” എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന കലാലയം റീഡിംഗ് ചാലഞ്ചിന്റെ ഭാഗമായാണ് “റീഡ് ഷെല്‍ഫ്” പദ്ധതി നടപ്പിലാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാഹിത്യ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസം കൂടിയാണിത്. വായനാ മാസവും, ലോക്ക് ഡൗണില്‍ റൂമുകളില്‍ അടഞ്ഞിരിക്കുന്നവരുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് പദ്ധതിക്കു തുടക്കമിടുന്നത്.

മനുഷ്യ മനസ്സുകള്‍ക്കിടയില്‍ വായനയിലൂടെ പുതിയ സംസ്‌ക്കാരം വളര്‍ത്തിയെടുക്കുക, ബൗദ്ധിക വികാസം ഉയര്‍ത്തുക എന്നിവയാണ് റീഡിംഗ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. ഗള്‍ഫിലെ 54 കേന്ദ്രങ്ങളില്‍ വെര്‍ച്വല്‍ സംവിധാനമുപയോഗിച്ച് എല്ലാമാസവും “ബുക്ക് റിവ്യൂ” പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
സാംസ്‌ക്കാരിക ജീവിതത്തെ വിപ്ലവങ്ങളുടെ ഉശിര് നല്‍കി ഉണര്‍വുള്ള വായന, എഴുത്ത്, സംവാദം തുടങ്ങിയവ പരിശീലിപ്പിച്ച് മുഖ്യധാരയിലെത്തിക്കുകയാണ് പദ്ധതിയിലൂടെ കലാലയം സാംസ്‌ക്കാരിക വേദി ലക്ഷ്യമിടുന്നത്. മാഗസിന്‍ നിര്‍മാണം, സാംസ്‌ക്കാരിക വിചാരം, കലാശാല, വിചാരസഭ, ഇശല്‍ സംഗമം തുടങ്ങിയ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.