Connect with us

Gulf

സഊദിയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി ആഹ്വാനം

Published

|

Last Updated

ദമാം | സഊദിയില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി ജനങ്ങളോട് ആവശ്യപ്പെട്ടു. റമസാന്‍ 29 വെള്ളിയാഴ്ച സുര്യാസ്തമയ സമയം ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാനാണ് വിശ്വാസികളോട് സഊദി സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനിയുടെ സഹായത്താലോ മാസപ്പിറവി കാണാന്‍ കഴിയുന്നവര്‍ ആ വിവരം തൊട്ടടുത്തുള്ള കോടതിയില്‍ അറിയിക്കണമെന്നും തങ്ങളുടെ സാക്ഷിത്വം  രേഖപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു