Connect with us

Covid19

രാജ്യവ്യാപക ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; മാര്‍ഗ രേഖ ഉടന്‍ പുറത്തിറക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാന്‍ ഏര്‍പെടുത്തിയ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാം ഘട്ട ലോക്ഡൗണ്‍ ഇന്ന അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയത്. നാലാംഘട്ട ലോക്ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ കേന്ദ്രം പുറത്തിറക്കും.

കഴിഞ്ഞ മൂന്ന് ഘട്ടങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്താമായിരിക്കും നാലാംഘട്ട ലോക്ഡൗണ്‍ എന്ന് അടുത്തിടെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ തിരിക്കാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന രീതിയാകും നാലാംഘട്ടത്തില്‍ ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുഗതാഗതം ഭാഗീകമായി അനുവദിക്കാനും സാധ്യതയുണ്ട്. അതേസമയം, ആഭ്യന്തര വിമാനസർവീസുകൾ ഉടൻ അനുവദിക്കാൻ ഇടയില്ല.

നാലാം ഘട്ടത്തിലേക്ക് കടന്നതോടെ ലോക്ഡൗണ്‍ 68 ദിവസമായി നീളും. മാര്‍ച്ച് 25നാണ് രാജ്യത്ത് ആദ്യമായി ലോക്ഡൗണ്‍ ആരംഭിച്ചത്.