Connect with us

Covid19

ബാറുകളിലൂടെയുള്ള മദ്യ വില്‍പ്പന തീവെട്ടികൊള്ളയെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | ബാറുകളിലൂടെയുള്ള മദ്യം പാര്‍സല്‍ നല്‍കാനുള്ള നീക്കം തീവെട്ടികൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാറുകളില്‍ കൗണ്ടര്‍ വഴി മദ്യം വില്‍ക്കരുത്. സര്‍ക്കാറിന്റെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തി ബാറുകളിലൂട മദ്യം പാര്‍സല്‍ നല്‍കിയാല്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടിവരും. ബാറുകളിലൂടെ പാര്‍സല്‍ നല്‍കുന്നതിന് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നത് അസാധാരണ സംഭവമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ മദ്യ വില്‍പ്പന സ്വകാര്യ മേഖലക്ക് എഴുതിക്കൊടുക്കുകയാണ്. ബാര്‍ മുതലാളിമാരുമായുള്ള സി പി എമ്മിന്റെ ബന്ധമാണ് ഇത് സൂചിപ്പിക്കുന്നത്. സി പി എമ്മിന് പണം സമാഹരിക്കാനാണ് സര്‍ക്കാറിന്റെ നീക്കം. കൊവിഡിന്റെ മറവില്‍ മദ്യവില്‍പ്പന ബാറുകാര്‍ക്ക് എഴുതി കൊടുക്കുന്നു. സ്വകാര്യ മേഖലയില്‍ ചില്ലറ മദ്യവില്‍പ്പന ശാലകള്‍ തുറക്കാനാണ് സര്‍ക്കാറിന്റെ നീക്കം. സര്‍ക്കകുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

 

 

Latest