Connect with us

Covid19

പ്രവാസികളേയും കൊണ്ട് വ്യാഴാഴ്ച കോഴിക്കോടും കൊച്ചിയിലും വിമാനമെത്തും

Published

|

Last Updated

ന്യൂഡല്‍ഹി  |  കൊവിഡ് 19നെ തുടര്‍ന്ന് പ്രവാസ ലോകത്ത് കുടങ്ങിയപ്പോയ ഇന്ത്യക്കാരേ മടക്കിക്കൊണ്ടുവരുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. യു എ ഇയില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ വ്യാഴായ്ച കേരള മണ്ണിലിറങ്ങും. എയര്‍ ഇന്ത്യയുടെ അബുദാബിയില്‍ നിന്നുള്ള വിമാനം കൊച്ചിയിലും ദുബൈയില്‍ നിന്നുള്ള വിമാനം കോഴിക്കോടും ഇറങ്ങും. ആദ്യ സംഘത്തില്‍ മടങ്ങുന്നവരുടെ പട്ടിക യു എയിലെ ഇന്ത്യന്‍ എംബസി തയ്യാറാക്കി. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പട്ടികയില്‍ ഉള്‍പ്പെട്ടവരെ എംബസിയില്‍ നിന്ന് ഫോണ്‍ അല്ലെങ്കില്‍ ഇമെയില്‍ വഴി ബന്ധപ്പെടും. തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് വാങ്ങാന്‍ ഇവരോട് നിര്‍ദേശിക്കും. സ്ഥാനപതി കാര്യാലയം തയാറാക്കി നല്‍കുന്ന ലിസ്റ്റ് പ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുകയെന്നും എംബസി അധികൃതര്‍ അറിയിച്ചു. അതേസമയം അബുദാബി കൊച്ചി റൂട്ടിലേക്ക് ഒരു ടിക്കറ്റിന് 13,000 രൂപയാണ് ഏകദേശ നിരക്ക്.

വെള്ളിയാഴ്ച മുതല്‍ എല്ലാ ദിവസവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ് ഉണ്ടാകും. എന്നാല്‍ കൊവിഡ് ലക്ഷം ഇല്ലാത്തവരെ മാത്രമേ തിരികെ എത്തിക്കൂവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണം. തുടര്‍ന്ന് 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. ആശുപത്രിയിലോ, പ്രത്യേകമായി സജ്ജീകരിക്കുന്ന സ്ഥലനങ്ങളിലോ ആണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. ഈ സമയത്തെ ചെലവും പ്രവാസി തന്നെ വഹിക്കണം. 14 ദിവസത്തിന് ശേഷം കൊവിഡ് പരിശോധന നടത്തും. കൊവിഡ് ഇല്ലെന്ന് തെളിഞ്ഞാല്‍ വീട്ടിലേക്ക് പോകാം.ഇന്ത്യയിലെ മെഡിക്കല്‍ പരിശോധന, നിരീക്ഷണം എന്നിവ സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണ്.

 

Latest