Connect with us

Kerala

അലനെയും താഹയേയും മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ത്തത് ഇന്നലെ കോഴിക്കോട്‌നിന്നും പിടിയിലായവരെന്ന് എന്‍ഐഎ

Published

|

Last Updated

കോഴിക്കോട് | പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനെയും താഹയെയും നിരോധിത മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ത്തത് ഇന്നലെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് പേരാണെന്ന് എന്‍ ഐ എ.

വയനാട് സ്വദേശിയായ വിജിത്ത് വിജയന്‍, എല്‍ദോ വില്‍സണ്‍, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷ് പടച്ചേരി എന്നിവരെയായിരുന്നു കഴിഞ്ഞ ദിവസം എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ വിജിത്തും അഭിലാഷുമാണ് അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ത്തതെന്നാണ് എന്‍ഐ എ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ അഭിലാഷിനെ വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രി വിട്ടയച്ചു.

എട്ട് മൊബൈല്‍ ഫോണുകള്‍, ഏഴ് സിം കാര്‍ഡുകള്‍, രണ്ട് മെമ്മറി കാര്‍ഡുകള്‍, ഒരു ലാപ്‌ടോപ്പ്, ഏഴ് പെന്‍ ഡ്രൈവുകള്‍, ഒരു വോയ്‌സ് റിക്കോര്‍ഡര്‍, സി.പി.ഐ മാവോയിസ്റ്റ് ഗ്രൂപ്പിന്റെ പ്രചരണാര്‍ത്ഥമുള്ള ഒമ്പത് പുസ്തകങ്ങള്‍ ലഘുലേഖകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ ഐ എ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നുണ്ട്.

അലന്‍, താഹ കേസില്‍ 27നാണ് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളായ അലന്‍ ശുഹൈബ്, താഹ ഫസല്‍, സി പി ഉസ്മാന്‍ എന്നിവര്‍ക്കെതിരെ യുഎപിഎയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.