Connect with us

Kerala

വാഹന നികുതി അടക്കേണ്ട തിയ്യതികള്‍ നീട്ടി; പുറമെ ഇളവുകളും

Published

|

Last Updated

തിരുവനന്തപുരം |ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ നികുതി അടക്കുന്നതിന് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന് കേരളാ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇത് പ്രകാരം സ്റ്റേജ് കാര്യേജ് ബസുകളുടെ മാര്‍ച്ച് 31ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടക്കേണ്ട അവസാന തീയതി ഏപ്രില്‍ 30ാം തീയതിയിലേക്ക് നീട്ടി. ഇതിനൊപ്പം ജൂണ്‍ 30ന് അവസാനിക്കുന്ന ത്രൈമാസ നികുതിയില്‍ മൂന്നില്‍ ഒരു ഭാഗം ഇളവ് ചെയ്തിട്ടുണ്ട്. ഇത് അടയ്ക്കാനുള്ള സമയം മേയ് 14 വരെ നീട്ടിയിട്ടുണ്ട്.

കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതിയില്‍ 20 ശതമാനം ഇളവ് നല്‍കുകയും അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 14ല്‍ നിന്ന് ഏപ്രില്‍ 30ലേക്ക് നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഗുഡ്‌സ് വാഹനങ്ങളുടെ ജൂണ്‍ 30ന് അവസാനിക്കുന്ന ത്രൈമാസ നികുതി പുതുക്കേണ്ട തീയതി ഏപ്രില്‍ 30ല്‍ നിന്നും മേയ് 15ലേക്ക് നീട്ടിയിട്ടുണ്ട്.

സ്വകാര്യ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ മാര്‍ച്ച് 31ന് നികുതി കാലവധി അവസാനിച്ച വാഹനങ്ങളുടെ നികുതി അടക്കേണ്ട അവസാന തിയതി ഏപ്രില്‍ 14 ആയിരുന്നു. ഇത് ഈ മാസം 30 വരെ നീട്ടി നല്‍കിയിട്ടുണ്ട്. കൂടാതെ ജി ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31ല്‍ നിന്നും ഏപ്രില്‍ 30ലേക്ക് മാറ്റിയിട്ടുണ്ട്.

Latest