Connect with us

Covid19

കൊവിഡ് മരണം; പോത്തന്‍കോടും പരിസര പ്രദേശങ്ങളും മൂന്നാഴ്ച പൂര്‍ണമായി അടച്ചിടും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ടാമത്തെ കൊവിഡ് മരണമുണ്ടായ തിരുവനന്തപുരത്തെ പോത്തന്‍കോടും പരിസര പ്രദേശങ്ങളും മൂന്നാഴ്ച പൂര്‍ണമായി അടച്ചിടും. തലസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചതാണ് ഇക്കാര്യം. പോത്തന്‍കോടും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളുമാണ് അടച്ചിടുക. ഈ പ്രദേശങ്ങളിലുള്ള മുഴുവന്‍ പേരും നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മരിച്ചയാളുടെ റൂട്ട് മാപ്പ് തയാറാക്കുന്നതില്‍ സങ്കീര്‍ണതയും ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്.

വിദേശത്ത് നിന്ന് വന്നവരും നിരവധി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് പോലുള്ള സ്ഥലങ്ങളില്‍ നിന്ന് എത്തിയവരും 1077 എന്ന നമ്പറില്‍ കോള്‍ സെന്ററിലേക്കു വിളിച്ച് വിവരം അറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പോത്തന്‍കോടിലും സമീപ പഞ്ചായത്തുകളിലുള്ളവര്‍ക്കും ഇത് ബാധകമായിരിക്കും.

Latest