Covid19
ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കും; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം | മദ്യം ലഭിക്കാതെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി എക്‌സൈസ് ഓഫീസറുടെ ഓഫീസില്‍ ഹാജരാക്കണം. എക്‌സൈസ് ഓഫീസില്‍നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. ഒരാള്‍ക്ക് ഒന്നില്‍ അധികം പാസുകളും ലഭിക്കില്ല.
തിങ്കളാഴ്ചയും മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നികുതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിശ്ചിത അളവിലാകും മദ്യം നല്‍കുക. മദ്യം ലഭിക്കാത്തതു മൂലം അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചെല്ലുകയും അവിടെനിന്ന് കുറിപ്പടി വാങ്ങി എക്‌സൈസ് ഓഫീസില്‍ ഹാജരാക്കുകയും വേണം.
---- facebook comment plugin here -----