Connect with us

Bahrain

ബഹ്‌റൈനില്‍ കടുത്ത നിയന്ത്രണം; രോഗ മുക്തി നേടിയവരുടെ എണ്ണം 254 ആയി

Published

|

Last Updated

മനാമ | കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന 19 പേരെക്കൂടി വിട്ടയച്ചതോടെ ബഹ്‌റൈനില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 254 ആയി ഉയര്‍ന്നു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് കനത്ത നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രോഗമുക്തി നേടിയവര്‍ അവരുടെ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. കനത്ത നിയന്ത്രങ്ങള്‍ തുടരുമെന്നും ജനങ്ങള്‍ നടപടികളുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതുതായി 7 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. കൂടുതല്‍ ചികിത്സക്കായി ഇവരെ ഐസൊലേറ്റഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതോടെ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 215 ആയി. ഇവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കോവിഡ് ബാധിച്ച് ബഹ്‌റൈനില്‍ ഇതുവരെ നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Latest