Connect with us

Covid19

പശ്ചിമ ബംഗാളില്‍ പിഞ്ച് കുഞ്ഞുള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊവിഡ്

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ഒമ്പത് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് രോഗം പിടിപെട്ടത്.

ഇതോടെ പശ്ചിമ ബംഗാളില്‍ കൊറോണ ബാധിതരുടെ എണ്ണം 15 ആയി. മാതാവിന് 27 വയസും പിതാവിന് 45 വയസുമാണ് പ്രായം. ദമ്പതികളുടെ മറ്റ് രണ്ട് കുട്ടികള്‍ക്ക് ആറും 11 ഉം വയസാണ് പ്രായം. അടുത്തിടെ യുകെയില്‍നിന്നും വന്ന ആളുമായുള്ള സമ്പര്‍ക്കത്തിലൂടെ യുവതിക്ക് രോഗം വരുകയും സമ്പര്‍ക്കത്തിലൂടെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് പകരുകയുമായിരുന്നു.