Connect with us

National

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി | സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 നാണ് സത്യപ്രതിജ്ഞ നടക്കുകയെന്ന് രാജ്യസഭാ വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് 16നാണ് ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഗൊഗോയ് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ചത്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യ മുന്‍ ചീഫ് ജസ്റ്റിസാണ് ഗൊഗോയ്. പാര്‍ലിമെന്റിലെ ഉപരി സഭയിലേക്ക് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്യുന്ന വിജ്ഞാപനം തിങ്കളാഴ്ച രാത്രി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. കെ ടി എസ് തുളസിയുടെ ഒഴിവിലാണ് ഗൊഗോയ് നിയമിതനാകുന്നത്.

ബാബ്‌രി കേസ്, റഫാല്‍ യുദ്ധ ജറ്റ ്ഇടപാട്, ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശം തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരവധി പ്രമാദ കേസുകളില്‍ വിധി പ്രസ്താവിച്ചത് ഗൊഗോയ് അധ്യക്ഷനായ ബഞ്ചായിരുന്നു.