Connect with us

International

സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു

Published

|

Last Updated

ഖര്‍തൂം | സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്ക് വധശ്രമത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. തലസ്ഥാനമായ ഖര്‍തൂമില്‍ നടന്ന സ്‌ഫോടനത്തില്‍ നിന്നാണ് പ്രധനമന്ത്രി രക്ഷപ്പെട്ടതെന്ന് സുഡാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ കോണ്‍വോയിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

പ്രധാമനമന്ത്രിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചു. ആക്രമണിത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഒമര്‍ അല്‍ ബഷീറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് അബ്ദുല്ല ഹംദോകിന്റെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ സുഡാനില്‍ അധികാരമേറ്റത്. ജനകീയ പ്രക്ഷോഭത്തിന് ഒടുവിലായിരുന്നു ഇത്. അല്‍ ബഷീര്‍ പുറത്താക്കപ്പെട്ട് ഏതാണ്ട് ഒരു വര്‍ഷത്തിനുശേഷം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കനുസരിച്ച് പണപ്പെരുപ്പം 60 ശതമാനവും തൊഴിലില്ലായ്മാ നിരക്ക് 2019 ല്‍ 22.1 ശതമാനവുമായിരുന്നു. 42 ദശലക്ഷത്തിലധികം ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സുഡാനിലെ ചെറുപ്പക്കാരില്‍ 30% പേര്‍ക്കും തൊഴിലില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.