Connect with us

Covid19

സഊദിയില്‍ നാലുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Published

|

Last Updated

ദമാം/റിയാദ് | സഊദിയില്‍ നാലുപേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്ത് രോഗബാധിതരുടെ എണ്ണം 11 ആയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അസുഖ ബാധ കണ്ടെത്തിയവരെല്ലാം ഖത്വീഫില്‍ നിന്നുള്ളവരാണ്. കൂടുതല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഈ പ്രദേശത്തേക്ക് താത്ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തെക്ക് സൈഹാത്ത് മുതല്‍ വടക്ക് സഫ്വ വരെയുള്ള പ്രദേശങ്ങളിലേക്കും യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ താമസക്കാര്‍ പുറത്തേക്ക് പോകുന്നതും താത്ക്കാലികമായി നിരോധിച്ചിട്ടുണ്ട്.

ഫാര്‍മസി, ഗ്യാസ് സ്റ്റേഷനുകള്‍, ആരോഗ്യ സുരക്ഷാകേന്ദ്രങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയൊഴികെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും താത്ക്കാലികമായി അടക്കും.ഈ പ്രദേശങ്ങളിലേക്കുള്ള ചരക്ക് ഗതാഗതം കര്‍ശന സുരക്ഷയോടെ അനുവദിക്കും. രാജ്യത്തെ ജനങ്ങളുടെ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.

സ്‌കൂളുകള്‍ക്ക് അവധി
കൊറോണ കൂടുതല്‍ പേരില്‍ കണ്ടെത്തിയതോടെ ഖത്വീഫ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു.