Connect with us

Kozhikode

സമസ്ത: 24 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച ഇരുപത്തിനാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.
കോഴിക്കോട് സമസ്ത സെന്ററില്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം, കാസറഗോഡ് എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

മലപ്പുറം: ചെറുശ്ശോല ഉസ്താദ് സ്മാരക മദ്‌റസ പുന്നത്തല – മുക്കിലെ പീടിക, കാസറഗോഡ്: റൗളത്തുല്‍ ഉലും മദ്‌റസ സഫ നഗര്‍ കുമ്പനൂര്‍-ബേക്കൂര്‍, #കര്‍ണ്ണാടക: നൂറുല്‍ ഹുദാ അറബിക് മദ്‌റസ ആദര്‍ശനഗര-ലാഇല #തമിഴ്‌നാട്: മദീനത്തുല്‍ ഉലും മദ്‌റസ തിരുപ്പൂര്‍-ടി.സി.മാര്‍ക്കറ്റ്, നാസ്വിരിയ്യ നിസ്വാന്‍ മദ്‌റസ പൂഞ്ചോലൈ നഗര്‍ വിജയപുരം #മഹാരാഷ്ട്ര: ഫൈസാനെ ഖുര്‍ആന്‍ കൊന്‍ദ്‌തൊട്, രാജാപൂര്‍, രത്‌നഗിരി ജില്ല,മദ്‌റസ അറബിയ്യഃ അന്‍വാറുല്‍ ഉലൂം, മദില്‍ വാഡ, രാജാപൂര്‍, രത്‌നഗിരി ജില്ല, മദ്‌റസ തഅ്‌ലീമുല്‍ ഖുര്‍ആന്‍, കരേപട്ടണ്‍, സിന്ധുദുര്‍ഗ് ജില്ല, ഗൗസിയ്യഃ, സടവലി, രത്‌നഗിരി ജില്ല, മദ്‌റസ ഇസ്ലാമി, യവത്മാല്‍, യവത്മാല്‍ ജില്ല, ഗുല്‍ശനെ മദന മക്തബ്, ദുഖി നഗര്‍, ജല്‍ന ജില്ല, മദ്‌റസത്തുല്‍ ബനാത്ത് ഫാത്വിമ സഹ്‌റ, ലക്ഷ്മി നഗര്‍, നാന്ദേഡ് ജില്ല, മദ്‌റസ അഞ്ചുമാന്‍ ഇസ്ലാമിയ്യഃ, പൂര്‍ണ, പര്‍ഭാനി ജില്ല, മക്തബ് ജമാ മസ്ജിദ്, ഖില റോഡ്, ലാല്‍ ബഡ, നാന്ദേഡ് ജില്ല, മക്തബെ റസ, ക്രാന്തി നഗര്‍, പൂര്‍ണ, പര്‍ഭാനി ജില്ല, മക്തബെ അന്‍ജുമാന്‍ റസ, മഹ്ബൂബ് നഗര്‍, സോണ്‍പെത്ത്, പര്‍ഭാനി ജില്ല, മദ്‌റസ ഗുല്‍ശനെ ഇസ്ലാമിയ്യ, കേജ് ശരീഫ്, ബീഡ് ജില്ല, ദാറുല്‍ ഹുസൈന്‍ റളിയള്ളാഹുതആലാ, ദാറുര്‍, ബീഡ് ജില്ല, അല്‍ മദീന ഇംഗ്ലീഷ് സ്‌കൂള്‍, സഞ്ചയ് നഗര്‍ റോഡ്, ജല്‍ന ജില്ല, മദ്‌റസ അറബിയ്യഃ ഗാസിയ്യഃ, ആസാദ് നഗര്‍, മഞ്ചലെഗൊന്‍, ബീഡ് ജില്ല, മദ്‌റസ ഫൈസുല്‍ ഉലൂം സോടിയ, കേജ് ടമൈല്‍ ബാഗ്, കേജ്, ബീഡ് ജില്ല, ഗുല്‍ശനെ ഇസ്മാഇല്‍ മദ്‌റസ, കൈജ്, ബീഡ് ജില്ല, മദ്‌റസ ഗുല്‍ശനെ മഹര്‍ അലി ഷാഖുആദല്‍, സാല്‍ഗൗ, കേജ്, ബീഡ് ജില്ല, #ഗോവ: മദറസ സുന്നി മുനവ്വറഃ, റുംഡ വാഡ, ഹാര്‍ബര്‍, സൗത്ത് ഗോവ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

---- facebook comment plugin here -----

Latest