Connect with us

Ongoing News

വീണ്ടും സൂപ്പര്‍ ഓവര്‍ പോരാട്ടം; ന്യൂസിലാന്‍ഡിനെ ഇന്ത്യ വീഴ്ത്തി

Published

|

Last Updated

വെല്ലിംഗ്ടണ്‍ | സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശ പോരാട്ടത്തിനൊടുവില്‍ ന്യൂസിലാന്‍ഡിന് എതിരായ ട്വിന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് ജയം. സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ ആവശ്യമായ 14 റണ്‍സ് ഒരു പന്ത് ബാക്കി നില്‍ക്കെ മറികടന്നാണ് ഇന്ത്യയുടെ വിജയം. ഇതൊടെ അഞ്ച് പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നിലെത്തി.

നേരത്തെ നിശ്ചിത 20 ഓവറില്‍ 166 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ന്യൂസിലാന്‍ഡിന് 165 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ബുംറ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യം കിവീസ് ഒരു വിക്കറ്റിന് 13 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ രണ്ട് പന്തില്‍ ഒരു സിക്‌സും ഫോറും ഉള്‍പ്പെടെ 10 റണ്‍സെടുത്തു. അഞ്ചാം പന്തില്‍ ഫോറടിച്ച് ക്യാപ്റ്റന്‍ വിരാട് കോഹലിയാണ് വിജയം ഉറപ്പിച്ചത്.

ഹാമില്‍ടണില്‍ നടന്ന മൂന്നാം ട്വന്റി 20 പോരാട്ടത്തിലും സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയിച്ചത്.

---- facebook comment plugin here -----

Latest