Connect with us

National

പൗരത്വനിയമത്തിനെതിരെ പശ്ചിമ ബംഗാളും പ്രമേയം പാസ്സാക്കി

Published

|

Last Updated

കൊല്‍ക്കത്ത | പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ പശ്ചിമ ബംഗാള്‍ സര്‍ക്കാറും നിയമത്തിന് എതിരെ പ്രമേയം പാസാക്കി. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് പശ്ചിമ ബംഗാളും പ്രമേയവുമായി രംഗത്ത് വന്നത്. ഇതോടെ നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം നാലായി.

സംസ്ഥാന പാര്‍ലിമെന്ററി കാര്യമന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ് ബംഗാള്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പൗരത്വ നിയമത്തിന് എതിരെ ശക്തമായി രംഗത്ത് വന്ന നേതാവാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.