Connect with us

Business

ഇനോകിന്റെ ഔദ്യോഗിക ആരോഗ്യ പങ്കാളിയായി വി പി എസ് ഹെൽത്ത്കെയർ

Published

|

Last Updated

ദുബായ് | യു എ ഇയിലെ പ്രമുഖ എണ്ണക്കമ്പനിയായ എമിറേറ്റ്‌സ് നാഷണൽ ഓയിൽ കമ്പനി (ഇനോക്) ഔദ്യോഗിക ആരോഗ്യ പങ്കാളിയായി വിപിഎസ് ഹെൽത്ത്കെയറിനെ തിരഞ്ഞെടുത്തു. ഇനോക്കിന്റെ പതിനൊന്നായിരം  ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും യുഎഇയിലെ വിപിഎസ് ഹെൽത്ത്കെയർ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രത്യേക ആരോഗ്യ സേവനങ്ങളും മെഡിക്കൽ പാക്കേജുകളും ലഭ്യമാക്കാൻ വഴിതുറന്നാണ് സ്ഥാപനങ്ങൾ തമ്മിലുള്ള ധാരണ.
ദുബായിലെ ഇനോക് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഇനോക് സിഇഒ സെയ്ഫ് ഹുമൈദ് അൽ ഫലാസിയും വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലും സഹകരണത്തിനായുള്ള കരാറിൽ ഒപ്പുവച്ചു.
കരാർ പ്രകാരം വിപിഎസ് ഹെൽത്ത്കെയർ  ഇനോക്‌ ജീവനക്കാർക്ക്  ഓർത്തോപീഡിക്‌സ്, ന്യൂറോളജി, കാർഡിയോളജി, ഇന്റെർണൽ മെഡിസിൻ, , റൂമറ്റോളജി, ഫിസിയോതെറാപ്പി തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളിലെ സേവനങ്ങളാണ് നൽകുക. ഇതോടൊപ്പം  ബുർജീൽ ഹോസ്പിറ്റൽ ഫോർ അഡ്വാൻസ്ഡ് സർജറി (ബിഎച്ച്എഎസ്), ഇനോക് ക്യാമ്പസിലെ മെഡിക്കൽ ക്ലിനിക്കിൽ ഫിസിയോതെറാപ്പി സേവനങ്ങൾ ലഭ്യമാക്കും. ഇനോക് ജീവനക്കാർക്കുള്ള സേവനങ്ങൾ സുഗമമാക്കുന്നതിനായി പ്രത്യേക ഹോട്ട്ലൈൻ നമ്പർ വിപിഎസ് ലഭ്യമാക്കും.
ജീവനക്കാരാണ് ഇനോക്കിന്റെ വിലമതിക്കാനാകാത്ത ആസ്തിയെന്നും  വിപിഎസ് ഹെൽത്ത്കെയറുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇനോക് സിഇഒ സെയ്ഫ് ഹുമൈദ് അൽ ഫലാസി പറഞ്ഞു. ഗ്രൂപ്പിന്റെ യുഎഇയുടെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുന്നത് ഇനോക്ക് ജീവനക്കാർക്ക് ഏറെ സഹായകരമാകുമെന്നും സെയ്ഫ് ഹുമൈദ് അൽ ഫലാസി കൂട്ടിച്ചേർത്തു.
ദുബായിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയുടെ ആരോഗ്യ പങ്കാളിയായി വിപിഎസ് ഹെൽത്ത്കെയറിനെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും യുഎഇയിലെ വിപിഎസ് ആശുപത്രികളിൽ മികച്ച പരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest