Connect with us

National

'ഞങ്ങളുടെ മൃതദേഹങ്ങളെ മറികടന്നു മാത്രമേ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനാകൂ': ആസാദ്

Published

|

Last Updated

ന്യൂഡല്‍ഹി | ഞങ്ങളുടെ മൃതദേഹങ്ങളെ മറികടന്നു മാത്രമേ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനാകൂവെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഡല്‍ഹി ഷഹീന്‍ ബാഗില്‍ പൗരത്വ നിയമത്തിനെതിരെ ഒരാഴ്ച നീണ്ട പ്രതിഷേധത്തിനായി ഒത്തുചേര്‍ന്ന സ്ത്രീകളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ആസാദ് കേന്ദ്ര സര്‍ക്കാറിന് ഈ മുന്നറിയിപ്പു നല്‍കിയത്. കൊടും തണുപ്പിനെ വകവെക്കാതെ ധീരമായി കുത്തിയിരിപ്പു പ്രതിഷേധത്തിനായി എത്തിയവരെ ആസാദ് അഭിനന്ദിച്ചു. ഇന്ത്യയുടെ ഐക്യത്തിനായി പോരാടുന്നതിനും എല്ലാം ബാഗ് (പൂന്തോട്ടം) നെയും ഷഹീന്‍ ബാഗായി മാറ്റുന്നതിനും കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം പര്യടനം നടത്തുമെന്നും ആസാദ് പറഞ്ഞു.

“സ്ത്രീകള്‍ നയിക്കുമെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ഇന്ന്, ഭരണഘടന അപകടാവസ്ഥയിലായിരിക്കുന്ന ഈ വേളയില്‍ സ്ത്രീകള്‍ അതു സംരക്ഷിക്കുന്നതിനു വേണ്ടി പോരാടുകയും രാജ്യത്തെ നയിക്കുകയുമാണ്.”- കഴിഞ്ഞ മാസം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ റാലിക്ക് നേതൃത്വം കൊടുത്തതിന് ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തു നിന്ന് അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത ആസാദ് പറഞ്ഞു. അടുത്ത 10 ദിവസങ്ങളില്‍ ഷഹീന്‍ ബാഗിന് സമാനമായ 5,000 പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടക്കുമെന്നും ആസാദ് പ്രഖ്യാപിച്ചു.

Latest