ഡി എസ് എസ് എസ് ബി അപേക്ഷ ക്ഷണിച്ചു; ഡൽഹി സർക്കാറിൽ 5,157 ഒഴിവ്

Posted on: January 21, 2020 12:38 pm | Last updated: January 21, 2020 at 12:39 pm

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്‌ഷൻ ബോർഡ് (ഡി എസ് എസ് എസ് ബി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി, സി തസ്തികകളിലായി വിവിധ വിജ്ഞാപനങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

ക്ലാർക്ക്,
സ്റ്റോർ കീപ്പർ

ജി ബി പന്ത് ഗവ. എൻജിനീയറിംഗ് കോളജ്, ഡൽഹി ജൽ ബോർഡ്, ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലായി 536 ഒഴിവുകളുണ്ട്.

സ്റ്റോർ കീപ്പർ, സെക്‌ഷൻ ഓഫീസർ (ഹോർട്ടി കൾച്ചർ), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), വെറ്ററിനറി ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ, ഇൻവെസ്റ്റിഗേറ്റർ, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്, ഹിന്ദി), ഓഫീസ് സൂപ്രണ്ട്, ഫാർമസിസ്റ്റ്, ലീഗൽ അസിസ്റ്റന്റ്, മാനേജർ (പബ്ലിക് റിലേഷൻസ്), ജൂനിയർ ടെലിഫോൺ ഓപറേറ്റർ, ജൂനിയർ ക്ലാർക്ക്, ഡ്രാഫ്റ്റ്‌സ്മാൻ, ഹിന്ദി ട്രാൻസ്ലേറ്റർ കം അസിസ്റ്റന്റ്, ലേബർ വെൽഫെയർ ഇൻസ്‌പെക്ടർ, അക്കൗണ്ടന്റ്, ലാബ് അസിസ്റ്റന്റ്(ബയോളജി) തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറ്.

വിദ്യാഭ്യാസ ഡയറക്ടറേറ്റ്

ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന് കീഴിൽ 396 അധ്യാപകർ ഉൾപ്പെടെ 710 ഒഴിവുകളാണുള്ളത്. ബയോളജി, കെമിസ്ട്രി, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മാത്‌സ്, ഫിസിക്‌സ്, സംസ്‌കൃതം, ജിയോഗ്രഫി, പഞ്ചാബി തുടങ്ങിയ വിഷയങ്ങളിലാണ് അധ്യാപക (പി ജി ടി) ഒഴിവുകൾ. എജ്യുക്കേഷനൽ ആൻഡ് വൊക്കേഷനൽ ഗൈഡൻസ് കൗൺസിലർ തസ്തികയിൽ 316 ഒഴിവുകളുണ്ട്.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, ട്രെയിനിംഗ്/ എജ്യുക്കേഷനിൽ ബിരുദം/ ഡിപ്ലോമ ആണ് പി ജി ടിക്കുള്ള അടിസ്ഥാന യോഗ്യത. കോളജ്, ഹയർ സെക്കൻഡറി സ്‌കൂൾ, ഹൈസ്‌കൂളിൽ ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വേണം.
കൗൺസലർ: അംഗീകൃത സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ഗൈഡൻസ് ആൻഡ് കൗൺസലിംഗിൽ ഡിപ്ലോമ.
ഫെബ്രുവരി 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഡ്രൈവർ, ലബോറട്ടറി അസിസ്റ്റന്റ്

സിവിൽ സപ്ലൈസ് കോർപറേഷൻ, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, തൊഴിൽ വകുപ്പ്, ഫോറൻസിക് സയൻസ് ലബോറട്ടറി തുടങ്ങിയ വകുപ്പുകളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 256 ഒഴിവുണ്ട്.
അസിസ്റ്റന്റ്ഗ്രേഡ് 2, സ്റ്റോർ കീപ്പർ, ഡ്രൈവർ, അഹൽമദ്, ഇലക്ട്രിക്കൽ ഓവർസിയർ, ഇൻസ്‌പെക്ടിംഗ് ഓഫീസർ, വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ, കെയർടേക്കർ, ലബോറട്ടറി അസിസ്റ്റന്റ് (കെമിസ്ട്രി, ലൈ ഡിറ്റക്‌ഷൻ, എച്ച് ആർ ഡി/ ക്വാളിറ്റി കൺട്രോൾ, ഫിസിക്‌സ്, ഡോക്യുമെന്റ്‌സ്, ഫോട്ടോ), സയന്റിഫിക് അസിസ്റ്റന്റ്(ബാലിസ്റ്റിക്‌സ്, ലൈ ഡിറ്റക്‌ഷൻ, ഡോക്യുമെന്റ്‌സ്, ഫിസിക്‌സ്, കെമിസ്ട്രി), സീനിയർ സയന്റിഫിക് അസിസ്റ്റന്റ്(ഫോട്ടോ, ഡോക്യുമെന്റ്‌സ്, ബയോളജി, ബാലിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി) ലബോറട്ടറി ടെക്‌നീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവ്.
ജനുവരി 21 മുതൽ ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

3,358
അധ്യാപകർ

ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന് കീഴിൽ 3,358 അധ്യാപക ഒഴിവുകൾ. പി ജി ടി (സോഷ്യോളജി, ഇക്കണോമിക്‌സ്, ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, പൊളിറ്റിക്കൽ സയൻസ്, അഗ്രിക്കൾച്ചർ, ഗ്രാഫിക്‌സ്, സംസ്‌കൃതം, ഉറുദു, ജിയോഗ്രഫി, ഹിസ്റ്ററി, ഫിസിക്കൽ എജ്യുക്കേഷൻ, ഹോം സയൻസ്, എൻജിനീയറിംഗ് ഡ്രോയിംഗ്, ഫൈൻ ആർട്‌സ്, ഫിസിക്കൽ എജ്യുക്കേഷൻ, മ്യൂസിക്), ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ഡൊമസ്റ്റിക് സയൻസ് ടീച്ചർ, മ്യൂസിക് ടീച്ചർ, ഡ്രോയിംഗ് ടീച്ചർ, ടി ജി ടി കമ്പ്യൂട്ടർ സയൻസ്, ലൈബ്രേറിയൻ, ടി ജി ടി സ്‌പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ എന്നീ തസ്തികകളിലാണ് ഒഴിവ്.

ടി ജി ടി സ്‌പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ തസ്തികയിൽ മാത്രം 978 ഒഴിവുകളുണ്ട്. ബിരുദവും സ്‌പെഷ്യൽ എജ്യുക്കേഷനിൽ ബി എഡും അല്ലെങ്കിൽ ബി എഡും സ്‌പെഷ്യൽ എജ്യുക്കേഷനിൽ രണ്ട് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ സ്‌പെഷ്യൽ എജ്യുക്കേഷനിൽ പി ജി പ്രൊഫഷനൽ ഡിപ്ലോമയാണ് യോഗ്യത.
ലൈബ്രേറിയൻ തസ്തികയിൽ 197 ഒഴിവുണ്ട്. ബിരുദവും ലൈബ്രറി സയൻസിൽ ഡിപ്ലോമയുമാണ് യോഗ്യത.
ജനുവരി 24 മുതൽ ഫെബ്രുവരി 23 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

സ്റ്റെനോഗ്രാഫർ, കെയർടേക്കർ
ടൂറിസം ആൻഡ് ട്രാൻസ്‌പോർട്ടേഷൻ

ഡെവലപ്‌മെന്റ്കോർപറേഷൻ ലിമിറ്റഡ്, അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് ബോർഡ്, ജൽ ബോർഡ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രെയിനിംഗ് ആൻഡ് ടെക്‌നിക്കൽ എജ്യുക്കേഷൻ വകുപ്പുകളിലായി വിവിധ തസ്തികകളിൽ 297 ഒഴിവുണ്ട്.
ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്), ജൂനിയർ അസിസ്റ്റന്റ്, അക്കൗണ്ട്‌സ് അസിസ്റ്റന്റ്കം കാഷ്യർ, സ്റ്റോർ കീപ്പർ, കെയർടേക്കർ, ഫീ കലക്ടർ/ സബ് ഇൻസ്‌പെക്ടർ, ജൂനിയർ സ്റ്റെനോഗ്രാഫർ, അസിസ്റ്റന്റ് ബാക്ടീരിയോളജിസ്റ്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ്(ബ്യൂട്ടി കൾച്ചർ, ആർക്കിടെക്ചർ, ഇൻഫർമേഷൻ ടെക്‌നോളജി എനാബിൾഡ് സർവീസ് ആൻഡ് മാനേജ്‌മെന്റ്, ഗാർമെന്റ് ഫാബ്രിക്കേഷൻ ടെക്‌നോളജി, കൊമേഴ്‌സ്യൽ ആർട്, ഡിജിറ്റൽ ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, മെഡിക്കൽ ലാബ് ടെക്‌നോളജി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ, ഫാർമസി, ലൈബ്രറി സയൻസ്, കമ്പ്യൂട്ടർ, ഫാഷൻ ഡിസൈൻ) എന്നീ തസ്തികകളിലാണ് ഒഴിവ്.

ജനുവരി 28 മുതൽ ഫെബ്രുവരി 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിജ്ഞാപനത്തിന് http://dsssb.delhi.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.