ഭീകരര്‍ക്കൊപ്പം പിടിയിലായ ദേവീന്ദര്‍ സിംഗിനെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും

Posted on: January 19, 2020 11:03 am | Last updated: January 19, 2020 at 3:07 pm

ന്യൂഡല്‍ഹി | കാറില്‍ സഞ്ചരിക്കവെ ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിനെ എന്‍ഐഎ സംഘം ഇന്ന് ശ്രീനഗറിലെത്തി ചോദ്യം ചെയ്യും. ഇയാള്‍ക്കെതിരെ യുഎപിഎ വകുപ്പ് ചുമത്തിയിരുന്നു. ദേവീന്ദര്‍ സിംഗിന്റെ തീവ്രവാദ ബന്ധങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ശ്രീനഗര്‍ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ ദേവീന്ദര്‍ വിമാനത്താവളം വഴി ഭീകരരെ കടത്താന്‍ സഹായം ചെയ്‌തോ എന്നും അന്വേഷിക്കും.

ഭീകരവാദ സംഘങ്ങളുമായി ദേവീന്ദറിനുള്ള ബന്ധം അന്വേഷിക്കാനും ഭീകരാക്രമണ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനുമാണ് എന്‍ഐഎക്കുള്ള നിര്‍ദേശം. ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ഡല്‍ഹിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്.