Connect with us

National

നിര്‍ഭയ: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന പ്രതി മുകേഷ് സിംഗിന്റെ ഹരജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കൂട്ടബലാത്സംഗക്കേസ് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹരജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മുകേഷ് സിംഗിന്റെ ആവശ്യം ബുധനാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. പ്രതി രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ വധശിക്ഷ നേരത്തെ തീരുമാനിച്ച തീയതിയായ ഈമാസം 22ന് നടപ്പിലാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തിഹാര്‍ ജയിലിന്റെ അഭിഭാഷകനും ഇതേ നിലപാട് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ദയാഹരജി തള്ളുകയാണെങ്കില്‍ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ സമയം കുറ്റവാളികള്‍ക്ക് നല്‍കണം എന്ന സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണിത്.

നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ ഏഴിന് നടപ്പിലാക്കാനാണ് ദില്ലി പട്യാല ഹൗസ് കോടതി ജനുവരി ഏഴിന് വാറണ്ട് നല്‍കിയിരുന്നത്. എന്നാല്‍, മുകേഷ് സിംഗ് സമര്‍പ്പിച്ചിരിക്കുന്ന ദയാഹരജിയില്‍ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ഡല്‍ഹി സര്‍ക്കാറും പോലീസും തിഹാര്‍ ജയിലിന്റെ അഭിഭാഷകനും ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുകേഷ് സിംഗിന്റെയും കൂട്ടുപ്രതി വിനയ് ശര്‍മയുടെയും തിരുത്തല്‍ ഹരജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബഞ്ച് 14ന് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചത്. വിനയ് ശര്‍മക്കും മുകേഷിനും പുറമെ പവന്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളെയും ജനുവരി 22ന് തൂക്കിലേറ്റാനാണ് നിലവിലെ മരണ വാറണ്ട്.

Latest