Connect with us

Kerala

കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

Published

|

Last Updated

കൊണ്ടോട്ടി | കരിപ്പൂരിൽ ലാൻറിംഗിനിടെ വിമാനത്തിൻെറ ടയർ പൊട്ടി. പൈലറ്റിൻെറ സമയോചിതമയ നിയന്ത്രണം മൂലം ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് ആറിന് ജിദ്ദയിൽ നിന്നെത്തിയ സ്പൈസ് ജറ്റ് വിമാനമാണ് ലാൻറിംഗിനിടെ റൺവേക്ക് മധ്യത്തിൽ വെച്ച് പിന്നിലെ ഇടത് വശത്തെ ടയറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചത്.

ടയർ പൊട്ടിയതോടെ വിമാനം മുന്നോട്ട് പോകാനാകാതെ റൺവേയിൽ തന്നെ നിന്നു. പിന്നീട് ടയർ മാറ്റിയതിനു ശേഷം വിമാനം പുഷ്ബാക്ക് ട്രോളി മൂലം എപ്രണിലേക്ക് എത്തിച്ചു.185 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതമായി വിമാനമിറങ്ങി.

വിമാനത്തിൻെറ ബംഗളൂരിലേക്കുള്ള തുടർയാത്ര മാറ്റി വെച്ചു.എന്നാൽ ബംഗളൂരുവിലേക്കുള്ള യാത്രക്കാർക്ക് പകരം സംവിധാനം ഏർപ്പെടുത്തി.

Latest