Connect with us

Gulf

റിയാദ് അന്താരാഷ്ട്ര പുസ്തക മേള 2020: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published

|

Last Updated

ദമാം | സഊദി തലസ്ഥാനമായ റിയാദില്‍ ആരംഭിക്കുന്ന “റിയാദ് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ 2020” ന്റെ
രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ബുക്‌ഫെയറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ https://engage.moc.gov.sa/book-fair എന്ന ലിങ്ക് വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സഊദി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.

ബുക്ക് ഫെയര്‍, 2020 ഏപ്രില്‍ 2 മുതല്‍ 11 വരെയാണ് നടക്കുക. 2019 ഡിസംബര്‍ 22 മുതല്‍ 2020 ജനുവരി 22 വരെയാണ് രജിസ്റ്റര്‍ ചെയ്യുവാനുള്ള സമയപരിധി.

സഊദി സാംസ്‌കാരിക മന്ത്രാലയം എക്‌സിബിഷനായി വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളാണ് തയ്യാറാക്കുന്നത്. രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ വളര്‍ച്ചയും എല്ലാ മേഖലകളിലും രാജ്യം കൈവരിച്ച നേട്ടങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ വര്‍ഷത്തെ പുസ്തകോത്സവം.

---- facebook comment plugin here -----

Latest