Connect with us

Kerala

ഡല്‍ഹിയിലെ അറസ്റ്റ്: വ്യാപക പ്രതിഷേധത്തിന് യൂത്ത്‌ലീഗ് അഹ്വാനം

Published

|

Last Updated

കോഴിക്കോട് | പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിച്ചതിന് ഡല്‍ഹിയിലുണ്ടായ വ്യാപക അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ യൂത്ത്‌ലീഗ് അഹ്വാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാക്കളെയും സാംസ്‌കാരിക നായകരെയും വിദ്യാര്‍ഥികളെയും അടിച്ചമര്‍ത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതിലും ഇന്റര്‍നെറ്റ് ഉള്‍പ്പടെ റദ്ദ് ചെയ്ത് പൗര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ഭരണകൂട നടപടിയില്‍ പ്രതിഷേധിച്ചുമാണ് പ്രതിഷേധം. ഇന്ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താനും യൂത്ത്‌ലീഗ് നേതൃത്വം ആഹ്വാനം ചെയ്തു.

 

Latest