ഗംഗാഘട്ടില്‍ മോദി കാലിടറി വീണു

Posted on: December 14, 2019 3:01 pm | Last updated: December 14, 2019 at 7:09 pm

കാണ്‍പൂര്‍ | ഗംഗാ നമാമി പദ്ധതി സ്ഥലത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പടി കയറുന്നതിനിടെ കാലിടറി വീണു. ബോട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം ഗംഗാ ഘട്ടിലെ പടി കയറുന്നതിനിടെയാണ് മോദിക്ക് കാലിടറിയത്. പടികളില്‍ കൈ കുത്തി വീണ പ്രധാനമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് എഴുന്നാല്‍പ്പിച്ചത്.

നാഷണല്‍ ഗംഗാ കൗണ്‍സിലിന്റെ ഗംഗാ വീണ്ടെടുക്കലിന്റെ ആദ്യ സമ്മേളനത്തിനായിരുന്നു പ്രധാനമന്ത്രി കാണ്‍പൂരില്‍ എത്തിയത്. ചകേരി വിമാനത്താവളത്തില്‍െ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.