ഐ സി എഫ് അവാർഡ് കോടമ്പുഴ ബാവ മുസ്‍ലിയാർക്ക്

Posted on: December 14, 2019 5:32 pm | Last updated: December 14, 2019 at 5:32 pm


കോഴിക്കോട് | പ്രഗത്ഭ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കോടമ്പുഴ ബാവ മുസ്‍ലിയാർക്ക് പ്രഥമ ഐ സി എഫ് അവാർഡ്. ഇസ്‍ലാമിക വിജ്ഞാനശാഖക്ക് നൽകിയ നിസ്തുല സംഭാവന മുൻനിർത്തിയാണ് അവാർഡ് നൽകി ആദരിക്കുന്നത്.

ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന അവാർഡ് ഇന്ന് നടക്കുന്ന അൽ ഖലം കോൺഫറൻസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിതരണം ചെയ്യുമെന്ന് സയ്യിദ് അബ്ദുർറഹ്മാൻ ആറ്റക്കോയ തങ്ങൾ പകര, സയ്യിദ് ഹബീബ് കോയ തങ്ങൾ, ശരീഫ് കാരശ്ശേരി എന്നിവർ അറിയിച്ചു.