ഫാത്വിമയുടെ മരണം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം തേടി അധ്യാപകര്‍

Posted on: November 18, 2019 8:10 pm | Last updated: November 18, 2019 at 8:10 pm

ചെന്നൈ: മദ്രാസ് ഐ ഐ ടി വിദ്യാര്‍ഥിനി ഫാത്വിമ ലത്വീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്ന് അധ്യാപകര്‍ ക്രൈം ബ്രാഞ്ചിനോട് കൂടുതല്‍ സമയം തേടി.

സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരാണ് വ്യക്തിപരമായ അസൗകര്യങ്ങളാല്‍ കൂടുതല്‍ സമയം തേടി അന്വേഷണ സംഘത്തിനു കത്ത് നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അധ്യാപകര്‍ക്ക് ക്രൈം ബ്രാഞ്ച് നേരത്തെ സമന്‍സ് അയച്ചിരുന്നു.