കന്നിയങ്കത്തില്‍ തന്നെ ശരീഅ സിറ്റിക്ക്  അഭിമാന നിമിഷം

Posted on: September 30, 2019 2:07 am | Last updated: September 30, 2019 at 2:07 am

ചാവക്കാട്: സംസ്ഥാന സാഹിത്യോസവില്‍ വിജയാരവം തീര്‍ത്ത് മര്‍കസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റി വിദ്യാര്‍ഥികള്‍. ശരിഅ സിറ്റി സ്ഥാപിച്ചതിനു ശേഷം ആദ്യത്തെ സാഹിത്യോത്സവില്‍ തന്നെ ഉഗ്രന്‍ പ്രകടനമാണ് ഇവര്‍ കാഴ്ചവെച്ചത്.

സീനിയര്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടി സയ്യിദ് നിഹാല്‍ കോഴിക്കോട്, സ്വബാഹ് പാലക്കാട്, കാമ്പസ് ഡിബേറ്റില്‍ ഒന്നാം സ്ഥാനം നേടി മര്‍കസ് ലോ കോളേജില്‍ നിന്നും ഫായിസും ശഫീഖും, ജനറല്‍ രിസാല ക്വിസില്‍ മുജ്തബ, കാമ്പസ് മലയാള പ്രബന്ധത്തില്‍ ഫിര്‍ദൗസ് മന്‍സൂറിന് ഒന്നാം സ്ഥാനം തുടങ്ങി ആറു പേര്‍ ഒന്നാം സ്ഥാനം നേടി.

ധാരാളം വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവുമുണ്ട്. മര്‍കസ് ലോ കോളേജിലും ശരീഅ സിറ്റിയിലുമായി സമന്വയ വിദ്യാഭ്യാസം നേടുന്നവര്‍ കൂടിയാണ് ഈ പ്രതിഭകള്‍. ശരീഅ സിറ്റിയില്‍ പ്രത്യേക പരിശീലനം നേടിയാണവര്‍ ചാവക്കാടേക്ക് യാത്ര തിരിച്ചത്.