ജനറല്‍ രിസാല ക്വിസ്സില്‍ ഒന്നാം സ്ഥാനം ജ്യേഷ്ഠാനുജര്‍ക്ക്‌

Posted on: September 29, 2019 8:34 am | Last updated: September 29, 2019 at 8:34 am

ചാവക്കാട്: കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഡിവിഷനിലെ മിദ്‌ലാജ് അന്‍വര്‍, മുജ്തബ അമീന്‍ എന്നിവരാണ് ജനറല്‍ രിസാല ക്വിസ്സില്‍ ഒന്നാം സ്ഥാനം കരസ്ഥാക്കിയത്. മിദ്‌ലാജ് പൂനൂര്‍ മദീനത്തുന്നൂര്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയും മുജ്തബ മര്‍കസ് ശരീഅ സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമാണ്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനമായിരുന്ന ഇവര്‍ക്കിത് മധുര പ്രതികാരം കൂടിയാണ്. അബ്ദുല്‍മജീദ് സഖാഫി ഈര്‍പ്പോണ- നഫീസ ദമ്പതികളുടെ മക്കളാണ് ഇവര്‍.