പാലായില്‍ 71.48 ശതമാനം പോളിംഗ്; കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ കുറഞ്ഞു

Posted on: September 23, 2019 10:58 pm | Last updated: September 24, 2019 at 9:46 am

പാലാ: പാലാ ഉപ തിരഞ്ഞെടുപ്പില്‍ 71.48 ശതമാനം പോളിംഗ്. കഴിഞ്ഞ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ കുറവ് പോളിംഗാണ് രേഖപ്പെടുത്തിയത്. 1,28037 പേരാണ് വോട്ട് ചെയ്തത്. പുരുഷന്മാര്‍: 65301, സ്ത്രീകള്‍: 62736 എന്നിങ്ങനെയാണ് കണക്ക്.

77.25 ശതമാനമായിരുന്നു 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 72.68 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.