Malappuram
മഅ്ദിന്‍ അക്കാഡമി ഹിജ്‌റ ക്യാമ്പയിന് തുടക്കം

മലപ്പുറം: ഇസ്‌ലാമിക് കലണ്ടറിലെ ആദ്യ മാസമായ മുഹറത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാഡമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഹിജ്‌റ ക്യാമ്പയിന് ഉജ്ജ്വല തുടക്കം. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ക്യാമ്പയിന്‍ പ്രഖ്യാപനം നടത്തി.
ഹിജ്‌റ ക്യാമ്പയിനിന്റെ ഭാഗമായി ഫസ്റ്റ് ഓഫ് മുഹര്‍റം, ഹിജ്‌റ ശില്‍പ്പശാല, ഗോള ശാസ്ത്ര സെമിനാര്‍, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, മെസ്സേജ് ഡിസ്‌പ്ലേ, ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവ നടക്കും. മുഹറം 10ന് ആശൂറാഅ് ദിന പ്രാര്‍ഥനാ സമ്മേളനം നടക്കും. വനിതകള്‍ക്കായി മുഹറം ഒമ്പതിന് മഹ്‌ളറത്തുല്‍ ബദ്‌രിയ്യ, മുഹറം പത്തിന് പ്രാര്‍ത്ഥനാ മജ്‌ലിസ് എന്നിവയും നടക്കും.
സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, സിറാജുദ്ധീന്‍ അഹ്‌സനി കൊല്ലം, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ കോഡൂര്‍ സംബന്ധിച്ചു.