Connect with us

Gulf

ഹരിതഭംഗി വര്‍ധിപ്പിക്കാന്‍ നഗരസഭയുടെ തീവ്രയജ്ഞം

Published

|

Last Updated

ദുബൈ: ഹരിത ഭംഗി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നഗരസഭ 2018ല്‍ 17 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശങ്ങളിലും റോഡുകളിലും ചത്വരങ്ങളിലും ചെടികള്‍ നട്ടുപിടിപ്പിച്ചു. 1,720,000 ചതുരശ്ര മീറ്ററിന് തുല്യമായ 172 ഹെക്ടറില്‍ കൃഷി പൂര്‍ത്തിയാക്കി. 2018 അവസാനം വരെ നട്ടുപിടിപ്പിച്ച മൊത്തം വിസ്തീര്‍ണം 3,701 ഹെക്ടറിലെത്തി.
“യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദര്‍ശനവും നിര്‍ദേശങ്ങളും നടപ്പാക്കുകയാണ് ചെയ്യുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌രി പറഞ്ഞു.

പ്രാദേശിക പരിസ്ഥിതി വൃക്ഷങ്ങളായ ഗാഫ്, സിദര്‍, മണ്ണിന്റെ ഉപ്പുവെള്ളം വഹിക്കുന്ന മരങ്ങള്‍ എന്നിവ നടാന്‍ കഴിഞ്ഞു. ദുബൈയിലെ റോഡുകളിലും ചത്വരങ്ങളിലും കൃഷി വികസിപ്പിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്തു. ഒപ്പം പുതിയ മരങ്ങള്‍ ആദ്യമായി അവതരിപ്പിച്ചു. റോഡുകളിലെ മണല്‍ നീക്കം തടയുന്ന പ്ലാന്റ് മതിലുകള്‍ക്ക് പുറമെ മുനിസിപ്പാലിറ്റിയുടെ നഴ്‌സറികളില്‍ പുതുതായി ഉല്‍പാദിപ്പിച്ച ബോസെഡ, ഗ്രീന്‍ കാസിയ മരങ്ങള്‍ പോലുള്ളവ നട്ടു പിടിപ്പിച്ചു.
കൂടാതെ എയര്‍പോര്‍ട്ട് റോഡ്, നാദ് അല്‍ ഷെബ, ഊദ് മേത്ത എന്നിവിടങ്ങളില്‍ ഹരിത പ്രദേശങ്ങള്‍ വര്‍ധിച്ചു. പാലങ്ങളുടെ കവലകളില്‍ അലങ്കാര സസ്യങ്ങള്‍ ഒരുക്കി.

Latest